തൃശൂര്‍: തൃശൂർ കേച്ചേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് ഭയന്നാണ് കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിൽ വച്ചത്. മുനിസിപ്പൽ കൗൺസിലർ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ കുന്നംകുളം പൊലീസ് കരുതൽ തടങ്കലിലാക്കി. കുന്നംകുളം നഗരസഭാ കൗൺസിലറും മണ്ഡലം പ്രസിഡന്‍റുമായ ബിജു സി.ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി.ഐ.തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത്ത് ഓടാട്ട് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.