ന്യൂഡല്‍ഹി: ട്രേഡ്മാർക്ക് സംബന്ധിച്ച വർഷങ്ങളായുള്ള നിയമ തർക്കത്തിന് ശേഷം, ഡൽഹി കോടതി കാഡ്ബറി ജെംസിന് അനുകൂലമായി വിധി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്.

‘ജെയിംസ് ബോണ്ട്’ എന്ന പേരിൽ കാഡ്ബറി ജെംസിന് സമാനമായ ഒരു ചോക്ലേറ്റ് ഉൽപ്പന്നം നീരജ് ഫുഡ് പ്രൊഡക്ട്സ് അവതരിപ്പിച്ചു. ഇതേതുടർന്ന് വ്യാപാരമുദ്രയുടെ പേരിൽ നിയമപോരാട്ടം ആരംഭിച്ചു.

കാഡ്ബറി ജെംസ് നിർമ്മാതാക്കളുടെ അവകാശങ്ങൾ ലംഘിച്ചതിന് നീരജ് ഫുഡ് പ്രൊഡക്ട്സിന് കോടതി 15 ലക്ഷം രൂപ പിഴ ചുമത്തി.