തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകി. ദേശീയ മെഡിക്കൽ കമ്മീഷനാണ് അനുമതി നൽകിയത്. 100 വിദ്യാർത്ഥികൾ അടങ്ങുന്ന ബാച്ചിനാണ് അംഗീകാരം. ക്ലാസുകൾ ഈ വർഷം തന്നെ ആരംഭിക്കും.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കി മെഡിക്കൽ കോളേജിന് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് പ്രവേശനാനുമതി നിഷേധിച്ചത്.