ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. അതിനാൽ, ഇതുവരെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ അത് കൂടുതൽ വൈകിപ്പിക്കരുത്. ആദായനികുതി റിട്ടേണ് സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അവസാന തീയതി ഞായറാഴ്ചയാണ്.

ഓൺലൈനായി നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസം വരെ കാത്തിരിക്കരുതെന്ന് നിർദ്ദേശിക്കുന്നു. ആദായനികുതി വകുപ്പിന്‍റെ പോർട്ടലിൽ തകരാർ സംഭവിച്ചാൽ, അവസാന തീയതിക്ക് മുൻപ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിഞ്ഞേക്കില്ല എന്നതാണ് ഇതിന് കാരണം.