കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാത പശ്ചാത്തലമാക്കിയ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷിന്‍റെയും ഷെറീനയുടെയും വിവാഹശേഷമുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
വർഷങ്ങളായി പൂർത്തിയാകാത്ത കോട്ടയം നഗരത്തിലെ സ്കൈവാക്കാണ് ഫോട്ടോഷൂട്ടിന്‍റെ പ്രധാന ലൊക്കേഷൻ. പണി പൂർത്തിയാകാത്തതിനാൽ നഗരഹൃദയത്തിലെ പടവലം പന്തൽ എന്നാണ് ട്രോളൻമാർ ഈ റൂട്ടിനെ വിശേഷിപ്പിച്ചത്.

നിരന്തരം വാർത്തകളുടെയും ട്രോളുകളുടെയും വിഷയമായ ആകാശ നടപ്പാതക്ക് കീഴിൽ ഇത്തരം ഷൂട്ടുകൾ മുമ്പും നടന്നിട്ടുണ്ട്. തല്ലുമാല സിനിമയുടെ തീമിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. കോട്ടയത്തെ ലെൻസ് ഔട്ട് മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയ വെഡിങ് ഫോട്ടോഷൂട്ട് കമ്പനി.