ന്യൂഡൽഹി: 17 വയസിന് മുകളിലുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് മുൻകൂട്ടി അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സ് തികയുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒമാർ/ ഇആർഒ/ എഇആർഒമാർക്ക് നിർദ്ദേശങ്ങൾ നൽകി.

ഒരു വർഷത്തിൽ നാല് തവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 എന്നീ പാദങ്ങളിൽ അവസരം ലഭിക്കും. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.