റിയാദ്: മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്കായി പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി. രോഗ ലക്ഷണമുള്ളവൽ, രോഗമുള്ളവർ, സമ്പർക്കമുള്ളവർ, സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയവർ തുടങ്ങിയവർ വിമാന യാത്ര ചെയ്യരുത്.

മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം. മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ നടപടികൾ. ചർമ്മത്തിലോ ജനനേന്ദ്രിയത്തിലോ ഉള്ള പരിക്കുകളുള്ള രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക , മസാജ് അടക്കം നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നീ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.