പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് ഗെയിം ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ വന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

എന്തുകൊണ്ടാണ് ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തതെന്ന് വ്യക്തമല്ലെന്ന് ഗെയിമിംഗ് ഡെവലപ്പർമാരായ ക്രാഫ്റ്റൺ ഇന്ത്യ പറഞ്ഞു. നിർമാതാക്കൾക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയെന്നും അത് അവരെ അറിയിച്ചുയെന്ന് പ്ലേ സ്റ്റോർ ഇന്ത്യ പറഞ്ഞു.