പുതിയ സൂചി രഹിത കോവിഡ് വാക്സിൻ പാച്ച് വേദനാജനകമായ കുത്തിവയ്പ്പിന് പകരമാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പഠനത്തിന്‍റെ കണ്ടെത്തലുകൾ വാക്സിൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂചി രഹിത വാക്സിൻ പാച്ചിന് പരമ്പരാഗത സൂചി വാക്സിനേക്കാൾ നന്നായി ഒമൈക്രോൺ, ഡെൽറ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളോട് പോരാടാൻ കഴിയും.