കാനഡ: മൃഗശാലയിലെ സന്ദർശകർക്ക് തന്‍റെ കുഞ്ഞിനെ കാണിക്കുന്ന ഒരു ഗൊറില്ലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാനഡയിലെ കാൽഗറി മൃഗശാലയിൽ നിന്നാണ് വീഡിയോ. ജൂലൈ 29ന് വൈറൽ ഹോഗിന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇത് പങ്കിട്ടത്. വീഡിയോ ഇതിനകം 98,000 ലധികം പേർ കണ്ട് കഴിഞ്ഞു.

മൃഗശാലയിലെ സന്ദർശകർക്ക് അമ്മ ഗൊറില്ല തന്‍റെ കുഞ്ഞിനെ കാണിക്കുന്നത് വീഡിയോയിൽ കാണാം. എല്ലാവരും ആശ്ചര്യത്തോടെയാണ് ഈ കാഴ്ച കാണുന്നത്.
വിഡിയോ കാണാം: https://www.instagram.com/reel/Cgkq9a4AO7Y/?utm_source=ig_web_copy_link

“ഒരു അഭിമാനിയായ അമ്മ കാൽഗറി മൃഗശാലയിൽ തന്റെ കുഞ്ഞിനെ കാണിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.