പാലാ: താൻ ബി.ജെ.പിയിലേക്ക് പോകുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഒരു കാരണവശാലും ബി.ജെ.പിയിൽ ചേരില്ലെന്നും മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ, അത് തുറന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്.

പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എം.എൽ.എ’യാണ് നുണപ്രചാരണത്തിന് പിന്നിൽ. ചിലർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സുധാകരനുമായിട്ട് എറെ വർഷത്തെ ആത്മബന്ധമുണ്ടെന്നും കാപ്പൻ പറഞ്ഞു.