ജയ്പുര്‍: രാജസ്ഥാനിലെ ബാർമറിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു.

വിമാനത്തിന്‍റെ ചില ഭാഗങ്ങളിലും പ്രദേശത്തും ഉണ്ടായ തീപിടുത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

വ്യോമസേനാ മേധാവി വി.ആർ ചൗധരി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി സംഭവത്തെ കുറിച്ച് ആശയവിനിമയം നടത്തി. അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.