ന്യൂഡൽഹി: 2020 ൽ മാത്രം 47,221 പോക്സോ കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തു. സി.പി.ഐ എം.പി എസ്.വെങ്കടേഷന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്.

2020 ൽ മാത്രം 47,221 പോക്സോ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 36.6 ശതമാനം പേർ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും സ്മൃതി ഇറാനി ലോക്സഭയിൽ പറഞ്ഞു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ പ്രസ്താവന നടത്തിയത്.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത്. 6,898 കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര (5,687 കേസുകൾ), മധ്യപ്രദേശ് (5,648 കേസുകൾ) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.