അസം: ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനം റദ്ദാക്കി. ഇന്നലെയാണ് സംഭവം. അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടാനിരിക്കെയാണ് അപകടമുണ്ടായത്.