സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലൈ മാസങ്ങളിൽ ചെലവഴിച്ച തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 126 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം 279 കോടി രൂപയാണ്. ഇത് ലഭിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാകും.

സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. വർക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെ നൽകിയിട്ടില്ല.