നെടുമ്പാശേരി: യുഎസിൽ നിന്ന് നാവികസേന വാങ്ങുന്ന 24 എംഎച്ച് 60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണം ഇന്നലെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് എത്തിച്ചു. ഇത്തരത്തിലുള്ള മൂന്ന് കോപ്ടറുകളാണ് കൊച്ചിക്ക് ലഭിക്കുക. മൂന്നാമത്തേത് അടുത്ത 22ന് എത്തും. 2020ൽ 24 ഹെലികോപ്റ്ററുകൾ വാങ്ങാൻ യുഎസ് സർക്കാരുമായി കരാർ ഒപ്പിട്ടിരുന്നു. ആദ്യ മൂന്നെണ്ണം കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 24 ഹെലികോപ്റ്ററുകൾ എത്തിക്കും.