പനത്തടി: (www.k-onenews.in) പനത്തടി ഗ്രാമപഞ്ചായത്ത് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്ഐഡി)കാര്‍ഡ്് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സുപ്രിയ ശിവദാസ്, മെമ്പര്‍മാരായ വി.വി.ഹരിദാസ്, കെ.എസ്.പ്രീതി കെ.ജെ.ജയിംസ്, കെ.കെ.വേണുഗോപാല്‍, എച്ചഎംസി അംഗങ്ങളായ പി. തമ്പാന്‍, മൈക്കിള്‍ പൂവ്വത്താനി, ഡോക്ടര്‍ അനൂപ് ഉദയഭാനു എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: അനുരൂപ് സ്വാഗതവും എച്ച്ഐ വിനയകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.