തൃ​ശൂ​ർ: കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചു, തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്നും ആർ ബിന്ദു പറഞ്ഞു.

“ഈ പണം ഉപയോഗിച്ച് പ്രത്യേക പാക്കേജ് തയ്യാറാക്കി നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ബാങ്കിനെ കേടുകൂടാതെ നിലനിർത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നത് എന്‍റെ മണ്ഡലത്തിലെ പ്രശ്നമായതുകൊണ്ടാണ്. നിക്ഷേപകർക്കൊപ്പമാണ് താനെന്നും” ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക ലഭ്യമല്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മതിയായ പണം നൽകിയിരുന്നുവെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.