ന്യൂ ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് ബിജെപി നേതാക്കളും പാർലമെന്‍റിൽ കോൺഗ്രസ് അധ്യക്ഷയും മുതിർന്ന ലോക്സഭാംഗവുമായ സോണിയാ ഗാന്ധിക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ടി എൻ പ്രതാപൻ എം പി.

കഴിഞ്ഞ ദിവസം വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിനിടയിൽ കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്നി’ എന്ന് പരാമർശിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.