തിരുവനന്തപുരം: അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകളുടെ (യു.പി.എച്ച്.സി) പ്രവർത്തന സമയം 12 മണിക്കൂറായി കുറച്ച സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ മാറിയതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയർ ഇക്കാര്യം അറിയിച്ചത്. ഒന്നാമത് നമ്മൾ തന്നെ എന്ന അടിക്കുറിപ്പോടെയാണ് മേയർ പോസ്റ്റ് പങ്കുവച്ചത്. നഗരസഭയ്ക്ക് കീഴിലുള്ള 14 അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകളിൽ 14 ഡോക്ടർമാർ, 19 നഴ്സുമാർ, 14 ഫാർമസിസ്റ്റുകൾ എന്നിവരെ നിയമിച്ചിട്ടുണ്ട്. ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകളുടെ (യു.പി.എച്ച്.സി) പ്രവർത്തന സമയം നീട്ടുന്ന കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ മാറി. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ 2022 ഓഗസ്റ്റ് 1 മുതൽ 12 മണിക്കൂർ പ്രവർത്തിക്കും. ആരോഗ്യ കേന്ദ്രങ്ങൾ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.