പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 4 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. ജൂലായ് ഏഴിനാണ് കടുവ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. കടുവാകുന്നേല്‍ കുരിയച്ചന്‍ എന്നാണ് ചിത്രത്തിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ലിസ്റ്റിൻ സ്റ്റീഫൻ , സുപ്രിയ മേനോൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

ജിനു എബ്രഹാമാണ് ‘കടുവ’യ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രീക്വലും സീക്വലും മനസ്സിലുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ജിനു പറഞ്ഞിരുന്നു. കടുവ യഥാർത്ഥത്തിൽ പ്രീക്വലിനും സീക്വലിനും ഇടയിലുള്ള ഒരു ചെറിയ ഭാഗമാണെന്നും ജിനു പറഞ്ഞിരുന്നു.