പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ ഒദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. വെരിഫിക്കേഷനും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.

ട്രയൽ അലോട്ട്മെന്‍റ് 28ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സാങ്കേതിക തകരാർ കാരണം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 22 ന് ക്ലാസുകൾ ആരംഭിക്കുമെന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം വൈകിയതാണ് ഹയർസെക്കൻഡറി പ്രവേശന പ്രക്രിയകൾ വൈകാൻ കാരണം.