തിരുച്ചി: തമിഴ് നടൻ അജിത്തിന് സിനിമയ്ക്കകത്തും പുറത്തും വലിയ ആരാധകവൃന്ദമുണ്ട്. ആരാധകരുടെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. 47-ാമത് തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, നാല് സ്വർണ്ണ മെഡലുകളും രണ്ട് വെങ്കല മെഡലുകളും തമിഴ് സൂപ്പർ താരം നേടി.

ട്രിച്ചിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സെന്റർ ഫയർ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ, 50 മീറ്റർ ഫ്രീ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ (ഐ.എസ്.എസ്.എഫ്) വിഭാഗങ്ങളിൽ അജിത്ത് സ്വർണം നേടി. പുരുഷൻമാരുടെ ഫ്രീ പിസ്റ്റൾ പുരുഷ ടീം, സ്റ്റാൻഡേർഡ് പിസ്റ്റൾ പുരുഷ ടീം വിഭാഗങ്ങളിൽ വെങ്കലം നേടി.

കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അജിത്ത് ആറ് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു. 2019 ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളിൽ നിന്നായി 850 മത്സരാർത്ഥികൾ പങ്കെടുത്ത 45-ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം നേടിയത്.