ന്യൂഡൽഹി: കേരളത്തിലെ ഉൾപ്പെടെയുള്ള സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ന്യൂഡൽഹിയിൽ ചേരുന്ന ദ്വിദിന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം വിഷയം വിശദമായി ചർച്ച ചെയ്യും. 23-ാം പാർട്ടി കോണ്‍ഗ്രസിന്‍റെ തീരുമാനങ്ങൾ നടപ്പാക്കുന്നതും കേന്ദ്രകമ്മിറ്റി യോഗത്തിന്‍റെ അജണ്ടയിലുണ്ട്.

പൊതുവായ രാഷ്ട്രീയ സാഹചര്യം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് എന്നിവയും ചർച്ചയാകും. ഓഗസ്റ്റ് 1 മുതൽ 15 വരെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ സി.പി.എം സംഘടിപ്പിക്കും.