കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയിരുന്നു.