കെ.എസ്.ആർ.ടി.സിയിൽ കടുത്ത പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിലാണ്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ 30 കോടി രൂപയാണ് വേണ്ടത്.

ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിലും ആശങ്കയുണ്ട്. ജൂലൈ മാസത്തെ ശമ്പളം ജൂലൈ അഞ്ചിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് സർക്കാരിന്റെ സഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കത്ത് നൽകിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചിരുന്നു. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയത്. കെ.എസ്.ആർ.ടി.സി ബാങ്കിൽ നിന്ന് 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തിരുന്നെങ്കിലും ഈ തുകയിൽ രണ്ട് കോടി കൂടി ചേർത്താണ് ജീവനക്കാർക്ക് ശമ്പളം നൽകിയത്.