ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബഫർ സോൺ അതിർത്തി നിർണയിക്കാൻ സർക്കാരിന് കഴിയും. ഇത് മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയായാൽ മാത്രമേ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂർത്തിയാകൂ. എന്നാൽ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളിൽ കൊട്ടിയൂർ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല.

1991ന് മുമ്പ് പ്രഖ്യാപിച്ച വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും സെക്ഷൻ 26 ബാധകമല്ലെന്നാണ് സർക്കാർ വാദം. നിയമപ്രകാരം സെക്ഷൻ 18, 18 b എന്നിവ പൂർത്തീകരിച്ച് സെറ്റിൽമെന്റ് ഓഫീസർമാരെ നിയമിച്ച മേഖലയ്ക്കാണ് ഈ ഒഴിവ് നൽകിയത് മാത്രമല്ല സെക്ഷൻ 19 മുതൽ 25 വരെ പൂർത്തീകരിക്കാൻ ബാധ്യതയുമുണ്ട്.