കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20408 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 143384 സജീവ കേസുകൾ ഉൾപ്പെടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 4,40,00,138 ആണ്. മൊത്തം കേസുകളുടെ 0.33 ശതമാനവും സജീവ കേസുകളാണ്.

44 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 526312 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20958 പേർ രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് നിലവിൽ 98.48 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 4,04,399 ടെസ്റ്റുകളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.05 ശതമാനവും പ്രതിവാര നിരക്ക് 4.92 ശതമാനവുമാണ്. കോവിഡ് വാക്സിനേഷന്‍റെ കാര്യത്തിൽ, രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 203.94 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,87,173 ഡോസ് വാക്സിനാണ് ഇവിടെ നൽകിയത്.