സൂര്യയുടെ ‘ജയ് ഭീം’ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. 12-ാമത് ബെയ്ജിംഗ് മേളയിലെ ടിയന്റാന്‍ പുരസ്‌കാരത്തിനായാണ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ജയ് ഭീം’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടിയ ചുരുക്കം ചില ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ‘ജയ് ഭീം’.മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു