കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്തിനെ മാർപാപ്പ നിയമിച്ചു. മാർ ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ചാണ് മാർപാപ്പയുടെ തീരുമാനം. തൃശ്ശൂർ അതിരൂപതയുടെ തലവനായി മാർ ആൻഡ്രൂസ് താഴത്ത് തുടരും.

ഏകീകൃത കുർബാന എന്ന നിർദ്ദേശം നടപ്പാക്കാത്തതിനെ തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്‍റണി കരിയിലിനോട് രാജിവയ്ക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ അംബാസഡർ വ്യക്തിപരമായി രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്‍റണി കരിയിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

തുടർന്ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ അംബാസഡർ എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് മാർ ആന്‍റണി കരിയിലുമായി രണ്ട് മണിക്കൂറിലധികം ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് രാജി.