ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിലെ ലുലു മാളിൽ നമസ്കാരം നടത്തിയതിന് അറസ്റ്റിലായവർക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായ ആറുപേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ലക്നൗ എസ്.ജി.എം കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അനുവാദമില്ലാതെ മാളിൽ നമസ്കാരം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.