സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കോഴിക്കോട് കൊയിലാണ്ടി പൊലീസ് പീഡന ശ്രമത്തിന് കേസെടുത്തു. 2020 ഫെബ്രുവരിയിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

മറ്റൊരു ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.