കർണാടക : വിവാഹത്തിൽ പങ്കെടുക്കാത്ത ആളുകൾ കുറവായിരിക്കും. വ്യത്യസ്ത ആചാരങ്ങൾ പിന്തുടരുന്ന വിവാഹങ്ങളും കണ്ടിരിക്കാം. പക്ഷേ, മരിച്ച് മുപ്പതു വർഷത്തിനു ശേഷം വിവാഹിതരായവരെ നിങ്ങൾക്കറിയാമോ?

അതെ, ശോഭയും ചന്ദപ്പയും മരിച്ച് 30 വർഷത്തിന് ശേഷം ‘വിവാഹിതരായി’. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം. കർണാടകയിലെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഒരു വിഭാഗം പിന്തുടരുന്ന ‘പ്രേതവിവാഹം’ (മരിച്ചവരുടെ വിവാഹം) പരമ്പരാഗത ചടങ്ങുകളോടെ നടന്നു. അത്തരമൊരു വിവാഹ ചടങ്ങ് ജനനസമയത്ത് മരിച്ചവർക്കായാണ് ക്രമീകരിച്ചിരിക്കുന്നത്. ആത്മാക്കളെ ബഹുമാനിക്കാനുള്ള ഒരു മാർഗമായാണ് അവർ ഈ വിവാഹത്തെ കാണുന്നത്.

പ്രേതവിവാഹം പതിവ് വിവാഹം പോലെ ഔപചാരികമായിരുന്നു. ഒരേയൊരു വ്യത്യാസം അവരുടെ പ്രതിമകൾ യഥാർത്ഥ വധുവിനും വരനും പകരം ഉപയോഗിച്ചു എന്നതാണ്. പ്രസവസമയത്ത് മരിച്ചവർക്ക്, അതേ രീതിയിൽ മരിച്ച മറ്റൊരു കുട്ടിയെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങാണിത്.