അട്ടപ്പാടി: അട്ടപ്പാടിയിലെ ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർ.ടി.ഒ.യുടെ എണ്ണം വർദ്ധിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സാഹചര്യത്തിൽ അട്ടപ്പാടിയിൽ കാട്ടാനശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മന്ത്രി പി പ്രസാദിന്‍റെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.

അട്ടപ്പാടി കാവുണ്ടിക്കലിൽ കാട്ടാനയുടെ ആക്രമണത്തിലാണ് വീട്ടമ്മ മരിച്ചത്. സംഭവം ഗൗരവമുള്ളതാണെന്നും സർക്കാരും വനംവകുപ്പും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.