തിരുവനന്തപുരം: ബി.ജെ.പിക്കാർ പോലും ഇങ്ങനെ പറയില്ല, കോൺഗ്രസ് നേതാവാണ് ഇത് പറഞ്ഞത്. ‘മലപ്പുറത്ത് പോയി മുസ്ലിം ലീഗിന്‍റെ കൊടി കെട്ടടാ, ഇവിടെ പറ്റില്ല, പാകിസ്ഥാനിൽ പോയി കേട്ട്’. തന്‍റെ കണ്ണുനീർ അടക്കാൻ കഴിയാതെ മുസ്ലിം ലീഗ് ജില്ലാ നേതാവ് രോഷാകുലനായി കോൺഗ്രസ് നേതാവ് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചു. ഇതാദ്യമായാണ് കോൺഗ്രസ് നേതാവ് വളരെ മോശമായി പെരുമാറിയെന്ന് ഒരു മുസ്ലീം ലീഗ് നേതാവ് പരസ്യമായി കരഞ്ഞു പറയുന്നത്.

ഇത്രയൊക്കെയായിട്ടും പാകിസ്താന്റെ ചാരന്മമാരായി കാണുന്നതിലുള്ള വിഷമമവും ലീഗ് നേതാവ് പറഞ്ഞു. സംഭവം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുസ്ലിം ലീഗിന്‍റെ തിരുവനന്തപുരം ജില്ലാ നേതാക്കൾ പറഞ്ഞു. വിശദാംശങ്ങൾ ഇങ്ങനെ.

തിരുവനന്തപുരം കോർപ്പറേഷനിലെ കെടുകാര്യസ്ഥതയ്ക്കെതിരെ യു.ഡി.എഫിന്‍റെ സമരപ്പന്തലിലാണ് സംഭവം. മുസ്ലീം ലീഗിന്‍റെ പതാക കോൺഗ്രസ് നേതാവ് വലിച്ചെറിഞ്ഞതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സനൽ കുമാറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.