അബുദാബി: മുഹറം 1 പ്രമാണിച്ച് അബുദാബിയിലെ ടോൾ ബൂത്തുകളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 1 രാവിലെ 7.59 വരെ സൗജന്യം ഏർപ്പെടുത്തി. പൊതു പാർക്കിംഗ് സ്ഥലം സൗജന്യമായി ഉപയോഗിക്കാം.

എന്നിരുന്നാലും, നിയന്ത്രിത മേഖലയിലും സ്വകാര്യ മേഖലയിലും സൗജന്യ പാർക്കിംഗ് ഇല്ല. ഗതാഗതം തടസ്സപ്പെടുത്താതെ പാർക്ക് ചെയ്യണമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ അറിയിച്ചു. അവധി ദിവസമാണെങ്കിലും ബസുകൾ പതിവുപോലെ സർവീസ് നടത്തും.

സർക്കാർ ഓഫീസുകൾ ഒന്നിന് മാത്രമായിരിക്കും തുറക്കുക. പൊതു, സ്വകാര്യ ഓഫീസുകൾക്ക് യുഎഇ ഇന്ന് ശമ്പളത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.