ലഖ്‌നൗ: ജലശക്തി വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിംഗ് ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. സ്വതന്ത്ര ദേവ് സിംഗ് മൂന്ന് ദിവസം മുമ്പ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. എന്നാൽ രാജിയെക്കുറിച്ച് പ്രതികരിക്കാൻ സ്വതന്ത്ര ദേവ് സിംഗ് വിസമ്മതിച്ചു.

ജൂലൈ 16നാണ് ബി.ജെ.പി അദ്ധ്യക്ഷനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചത്. ദളിതരോട് വിവേചനം കാണിച്ചെന്നാരോപിച്ച് ജൽ ശക്തി സഹമന്ത്രി ദിനേശ് ഖതിക് നേരത്തെ രാജിവെച്ചിരുന്നു. ജലശക്തി വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്വതന്ത്ര ദേവ് സിംഗും ഉദ്യോഗസ്ഥരും തന്നോട് വിവേചനം കാണിക്കുന്നുവെന്ന് ഖതിക് ആരോപിച്ചിരുന്നു.