സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായ പി.ജി.സുകുമാരൻ നായർ അന്തരിച്ചു. നെടുമങ്ങാട് താലൂക്കിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

ദീർഘകാലം കർഷകസംഘം, കിസാൻസഭ എന്നിവയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേര കർഷക സംഘത്തിന്‍റെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരകര്‍ഷക മാസികയുടെ പത്രാധിപരായിരുന്നു.