ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ 75 റെയിൽവേ സ്റ്റേഷനുകൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പേര് മാറ്റുന്ന റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക സ്വാതന്ത്രദിനത്തിലായിരിക്കും പുറത്തുവിടുക. പ്രസംഗത്തിനിടെ ധീര രക്തസാക്ഷി ഉദ്ദം സിങ്ങിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന മേളകളിൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളിൽ ത്രിവർണപതാക ഉയർത്താനും പ്രധാനമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റാനും നിർദേശം നൽകിയത്.