ഇടുക്കി ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അംഗീകാരത്തോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജ് ആരംഭിച്ചതെങ്കിലും ആവശ്യത്തിന് കിടക്കകളുള്ള ആശുപത്രി, അക്കാദമിക് ബ്ലോക്ക്, വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും ആവശ്യമായ താമസസൗകര്യം എന്നിവ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി. ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിയത് ഒരു സർക്കാരിന്റെ ദീർഘവീക്ഷണത്തിന്‍റെയും ശക്തമായ ഇടപെടലിന്‍റെയും നേട്ടമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.