കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. മുഹമ്മദ് ഷമീം എന്നയാളാണ് അറസ്റ്റിലായത്. ഒരു കോടിയിലധികം രൂപ വിലവരുന്ന 2,647 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

മറ്റൊരാൾ കൊണ്ടുവന്ന സ്വർണം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.