റായ്പൂര്‍: ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. റായ്പൂരിലെ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പൗരനും തന്‍റെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാനായാൽ മാത്രമേ ഭരണഘടനാ റിപ്പബ്ലിക്ക് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വിഭാഗം ജനങ്ങൾക്ക് മാത്രമേ ഭരണഘടനയെക്കുറിച്ച് അറിയൂവെന്നും അത് മോശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ആധുനിക ഇന്ത്യയെക്കുറിച്ചുള്ള പല കാര്യങ്ങളും അവകാശങ്ങളും നിയമ വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും വളരെ ചെറിയ ജനവിഭാഗങ്ങൾക്കും മാത്രമേ അറിയൂ,” അദ്ദേഹം പറഞ്ഞു. ഇത് മാറ്റുന്നതിൽ യുവാക്കളുടെ പങ്കും അദ്ദേഹം വിശദീകരിച്ചു.