പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ എംപി അരുൺ കുമാറിന് ഡൽഹി കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.. ബിഹാറിലെ ജഹാനാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. 2015 ൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 5000 രൂപ പിഴയടയ്ക്കാനും കോടതി നിർദ്ദേശിച്ചു.