മുംബൈ: താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഭൂകമ്പമുണ്ടാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ശനിയാഴ്ച മലേഗാവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഭാവിയും വളർച്ചയും മാത്രമാണ് തന്‍റെ മനസ്സിലെന്നും ഷിൻഡെ പറഞ്ഞു.

“ഞാൻ അഭിമുഖങ്ങൾ നൽകാൻ തുടങ്ങിയാൽ, ഇവിടെ ഭൂകമ്പം ഉണ്ടാകും. എന്നെക്കൊണ്ട് അധികം സംസാരിപ്പിക്കാത്തതാണ് നല്ലത്” അദ്ദേഹം പറഞ്ഞു.