കോട്ടയം/പത്തനംതിട്ട: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തു. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം ജംഗ്ഷനിലും വെള്ളം കയറി.

പത്തനംതിട്ട കോന്നി അച്ചൻകോവിൽ കുമ്പക്കുറുട്ടി മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് സംശയിക്കുന്നു. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയരുകയാണ്. കൂടൽ, കലഞ്ഞൂർ, കോന്നി പ്രദേശങ്ങളിലും പുഴയിൽ വെള്ളം ഉയരുന്നുണ്ട്.