ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ നാലാം മെഡൽ നേടി. നാലാമത്തെ മെഡലും ഭാരോദ്വഹനത്തിൽ നിന്നാണ്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ബിന്ദ്യാറാണി ദേവി വെള്ളി മെഡൽ നേടി.

ആകെ 202 കിലോ ഉയർത്തി ബിന്ദ്യാറാണി രണ്ടാം സ്ഥാനത്തെത്തി. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയും ഉയർത്തി.

നൈജീരിയയുടെ അഡിജാത് അഡെനികെ ഒളാറിനോയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. 203 കിലോയാണ് താരം ഉയർത്തിയത്. വെറും ഒരു കിലോയുടെ വ്യത്യാസത്തിലാണ് ഇന്ത്യൻ താരത്തിന് സ്വർണമെഡൽ നഷ്ടമായത്. ഇംഗ്ലണ്ടിന്‍റെ ഫ്രെയർ മോറോ വെങ്കലം നേടി.