തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ടോടെ എത്തിയ മന്ത്രി അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. മരിച്ച ഫിലോമിനയുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രി പ്രതികരിച്ചിരുന്നു. കുടുംബത്തിന് മതിയായ പണം നൽകിയിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാൽ, അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിലോമിനയുടെ വീട് സന്ദർശിക്കാൻ മന്ത്രി എത്തിയത്.

4.5 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആവശ്യമായ തുക നൽകിയതെന്ന് താൻ പറഞ്ഞതെന്ന് മന്ത്രി സമ്മതിച്ചു. കേസിനെ കുറിച്ച് മന്ത്രി ഒന്നും സംസാരിച്ചില്ലെന്ന് ഫിലോമിനയുടെ ഭർത്താവ് പറഞ്ഞു.