കരുവന്നൂര്‍: കരുവന്നൂർ അഴിമതിയിൽ തനിക്ക് പങ്കില്ലെന്ന് മുൻ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രൻ. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഭരണസമിതിയാണ് എല്ലാത്തിനും ഉത്തരവാദി. ക്രമക്കേട് കാണിച്ചവർക്കെതിരെ നടപടിയെടുത്തു. ബാങ്കിന്‍റെ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല. ബാങ്കിന്‍റെ കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിക്കാണെന്നും താൻ പാർട്ടി പ്രവർത്തകൻ മാത്രമാണെന്നും സി.കെ ചന്ദ്രൻ പറഞ്ഞു.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പത്താം പ്രതി ലളിതകുമാരൻ സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾക്കെതിരെ രംഗത്തെത്തി. ബാങ്കിൽ ക്രമക്കേട് നടന്നതായി ബോർഡ് അംഗങ്ങൾക്ക് അറിയില്ലായിരുന്നു. ബോർഡ് മീറ്റിംഗിന് സെക്കൻഡുകൾക്ക് മുമ്പ് മാത്രമാണ് മിനിറ്റ്സ് ബുക്ക് വന്നിരുന്നത്. വേണ്ടത്ര സമയമില്ലെന്ന പേരിൽ തീരുമാനങ്ങളിൽ ഒപ്പിടുക എന്നതായിരുന്നു രീതി. അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ക്രൈംബ്രാഞ്ച് മിനിറ്റ്സ് ബുക്ക് കാണിച്ചപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറി സുനിൽകുമാറാണ് മുഴുവൻ കൃത്രിമത്വവും കാണിച്ചത്. സുനിൽ കുമാർ ഒറ്റയ്ക്ക് ചെയ്യില്ല. ഇതിന് പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തമുണ്ട്. മുൻ ബാങ്ക് സെക്രട്ടറി സുനിൽകുമാറിന് സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രനാണ് സുനില്‍കുമാറിന് പിന്നിലെന്ന് പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.