തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിൻവലിച്ചു. നാളെ മുതൽ തന്റെ ഓഫീസിന് മുന്നിൽ സുരക്ഷ വേണ്ടെന്ന് കാണിച്ച് ചെയർമാൻ രാജൻ ഖോബ്രഗഡെ സിഐഎസ്എഫിന് കത്തയച്ചിരുന്നു.

മുൻ ചെയർമാൻ ഉപയോഗിച്ചിരുന്ന ഥാർ ജീപ്പും ബീക്കൺ ലൈറ്റും രാജൻ ഖോബ്രഗഡെ ഉപേക്ഷിച്ചു. രണ്ട് ഇന്നോവകളും ഒരു വോക്കി ടോക്കിയും വാങ്ങുന്നത് അദ്ദേഹം ഉപേക്ഷിച്ചു. ബി അശോക് ചെയർമാനായിരുന്നപ്പോൾ ഇടത് യൂണിയനുകൾ എസ്.ഐ.എസ്.എഫിനെതിരെ പ്രതിഷേധിച്ചിരുന്നു.