പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിയിൽ എഴുതിയ കവിതാ സമാഹാരത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറായി. പ്രകാശ് ബുക്സ് കമ്പനിയുടെ ഉപസ്ഥാപനമായ ഫിംഗർപ്രിന്റ് പബ്ലിഷിംഗ് ആണ് പ്രസാധകർ.

‘ലെറ്റേഴ്സ് ടു സെൽഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഓഗസ്റ്റിൽ പ്രകാശനം ചെയ്യും.

2007-ൽ പുറത്തിറങ്ങിയ ‘ആംഖ് ആ ധൻയ ഛെ’ എന്ന ഗുജറാത്തി സമാഹാരം ചലച്ചിത്ര മാധ്യമ പ്രവർത്തകയും ചരിത്രകാരിയുമായ ഭാവന സോമയ്യയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.